
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ – 2023ന്റെ എഴുത്തു പരീക്ഷ ആഗസ്റ്റ് 10, 11 തീയതികളിൽ നടത്തും.
പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ജൂലൈ 1 വരെയും പിഴയോടുകൂടി ജൂലൈ 15 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.niyamasabha.org


