
പരവൂർ SNV GHS PTA യുടെ
നേതൃത്വത്തിൽ പരവൂർ ഗ്രന്ഥപ്പുര ബുക്ക്സിൻ്റെ സഹകരണത്തോടെ
ജൂൺ 27 മുതൽ ജൂലൈ 02 വരെ സ്ക്കൂൾ ഹാളിൽ സംഘടിപ്പിച്ച് വരുന്ന പരവൂർ പുസ്തകോത്സവം ചലച്ചിത്ര അക്കാഡമി സെക്രട്ടറി ശ്രീ അജോയ് ചന്ദ്രൻ ഉത്ഘാടനം ചെയ്യ്തു. പി.ടി.
എ പ്രസിഡൻ്റ് സുവർണൻ പരവൂർ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യപിക ശ്രീമതി പ്രിത എസ് സ്വാഗതം പറഞ്ഞു സ്ക്കൂൾ മാനേജർ ശ്രീ എസ് സാജൻ കുമാരി ഭാഗ്യക്ക് പുസ്തകം നല്കി ആദ്യവില്പന നിർവ്വഹിച്ചു PTA വൈസ് പ്രസിഡൻ്റ് ബൈജു അദ്ധ്യാപകരായ ബിന്ദു, കർമ്മ ഗ്രന്ഥപ്പുര രാധാകൃഷ്ണൻ മടന്ത കോട് തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 8.30 മണി മുതൽ രാത്രി 7 മണി വരെയാണ് പ്രദർശനം.


