Month: June 2024

‘മിതമായ നിരക്കിൽ ഉന്നത നിലവാരമുള്ള ഡ്രൈവിങ് പരിശീലനം’; കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ എസ് ആർ ടി സി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ…

കടയ്ക്കൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂളിൽ യോഗ വരാചരണം സംഘടിപ്പിച്ചു.

കടയ്ക്കൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂളിൽ കുട്ടികൾക്കായി 2024 ജൂൺ 25 ന് യോഗ വരാചരണത്തിന്റെ ഭാഗമായി യോഗ ദിന സന്ദേശവും, ഡെമോസ്‌ട്രേഷനും സംഘടിപ്പിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ ആയുർവേദ ഡോക്ടർമാരായ മഞ്ജുഷ, റസിയ സി ഡി എസ്…

യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി : ജില്ലാ കലക്ടര്‍

യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്. വിദ്യാര്‍ത്ഥികളുടെ യാത്രസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു ചേംബറില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ നിരക്ക്, സമയക്രമം, പരാതി ബോധിപ്പിക്കുന്നതിനുള്ള നമ്പര്‍…

കൊല്ലം ജില്ല 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ജൂലൈ ഒന്നിന് തുടങ്ങും

കൊല്ലം ജില്ല 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ ജൂലൈ ഒന്നിന് തുടങ്ങും. സി. കേശവൻ സ്മാരക ടൗൺഹാളിൽ വൈകിട്ട് നാലിന് തിരിതെളിയും. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളിൽ ജില്ലയുടെ എല്ലാ സവിശേഷതകളും സംഗമിക്കുമെന്ന് ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ…

ബിരിയാണിയിൽ കോഴിക്കാലില്ല; വിവാഹ വേദിയിൽ പരസ്‌പരമേറ്റുമുട്ടി ബന്ധുക്കൾ

ലഖ്‌നൗ > ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വേദിയിൽ കൂട്ടത്തല്ലും കസേരയേറും. വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാൽ ഇല്ലെന്നതായിരുന്നു കാരണം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. കോഴിക്കാലിൻ്റെ കാര്യം പറഞ്ഞ്‌ വരന്റെ ബന്ധുക്കളിൽ ഒരാളാണ്…

ട്രെയിനിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം; പാൻട്രി ജീവനക്കാരൻ പിടിയിൽ

കോട്ടയം > ജർമ്മൻയുവതിയെ ട്രെയിനിൽ വച്ച് കടന്നുപിടിച്ച്‌ ചുംബിച്ച കേസിൽ പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് റെയിൽവേ എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ…

ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ; മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് അടിയന്തര പ്രതികരണ സംവിധാനം

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ…

70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2 വരെ

ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ…

വൈദ്യതി സുരക്ഷാ വാരാചരണം ജൂണ്‍ 26 മുതല്‍

ഈ വര്‍ഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ജൂണ്‍ 26 മുതല്‍. അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതിയെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവുകള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍…

ബംഗ്ലാദേശ് ബാലന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടക്കം.

ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് വിസയോ മറ്റ് രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയ ബാലനെ സ്വന്തം നാടായ ബംഗ്ലാദേശിലേയ്ക്ക് യാത്രയാക്കി. സര്‍ക്കാര്‍ ഉത്തരവിന് പ്രകാരം ഫെബ്രുവരി 20 മുതല്‍ കൊല്ലം സര്‍ക്കാര്‍ ഒബ്‌സെര്‍വഷന്‍ ഹോമില്‍ താമസിപ്പിച്ചു വരുന്ന ബാലനെയാണ് ഒരു റെയില്‍വേ സബ് ഇന്‍സ്‌പെക്ടറുടെയും…