Month: June 2024

വിമുക്തഭടന്മാരുടെ പെൺമക്കൾക്ക് നഴ്സിംഗ് കോഴ്സ്

ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഓരോ സ്കൂളിലും ഒരു സീറ്റ് വിതമാണ് സംവരണം…

അരുന്ധതി റോയിക്ക്‌ പെൻ പിന്റർ പുരസ്‌കാരം

പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക്‌ 2024 ലെ പെൻ പിന്റർ പുരസ്‌കാരം. നാടകകൃത്ത് ഹരോൾഡ് പിന്ററിന്റെ സ്മരണാർത്ഥമാണ്‌ വർഷം തോറും പെൻ പിന്റർ പുരസ്‌കാരം നൽകുന്നത്. പാരിസ്ഥിതിക – മനുഷ്യാവകാശ വിഷയങ്ങളിൽ അരുന്ധതി റോയ് നൽകിയ സംഭാവനകളെ…

പരവൂർ പുസ്തകോത്സവത്തിന് തുടക്കമായി

പരവൂർ SNV GHS PTA യുടെനേതൃത്വത്തിൽ പരവൂർ ഗ്രന്ഥപ്പുര ബുക്ക്സിൻ്റെ സഹകരണത്തോടെജൂൺ 27 മുതൽ ജൂലൈ 02 വരെ സ്ക്കൂൾ ഹാളിൽ സംഘടിപ്പിച്ച് വരുന്ന പരവൂർ പുസ്തകോത്സവം ചലച്ചിത്ര അക്കാഡമി സെക്രട്ടറി ശ്രീ അജോയ് ചന്ദ്രൻ ഉത്ഘാടനം ചെയ്യ്തു. പി.ടി. എ…

ചടയമംഗലം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളുടെ ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കടയ്ക്കൽ, ചിതറ,ഇളമാട്,ഇട്ടിവ നിലമേൽ, വെള്ളിനല്ലൂർ പഞ്ചായത്തുകളിൽ തയ്യാറാക്കിയ ജല ബജറ്റ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ പ്രകാശിപ്പിച്ചു. ഓരോ പ്രദേശത്തും…

കടയ്ക്കൽ ഒരുമ കുടുംബസംഗമം സംഘടിപ്പിച്ചു

ദുബായ് : ചടയമംഗലം നിയോജക മണ്ഡലത്തിലേയും, പരിസര പ്രദേശത്തെയും യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ ലൈഫ് മെമ്പർമാർ ദുബായിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഖിസൈസിൽ ചേർന്ന സംഗമത്തിൽ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.…

ചിങ്ങേലിക്കുളം നവീകരിക്കുമെന്ന് കുമ്മിൾ ഗ്രാമപഞ്ചായത്ത്‌

നീന്തൽ പരിശീലന കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതയേറിയതോടെ ചിങ്ങേലി കുളത്തിലെ നീന്തൽ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. കുമ്മിൾ പഞ്ചായത്ത് കുളം നവീകരിക്കാനുള്ള നടപടികൾ തുടങ്ങി. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് ഈ കുളം എന്നാൽ കാലാകാലങ്ങളായി നവീകരിക്കാത്തതിനാൽ നാളുകളായി പായലും, പാഴ് വസ്തുക്കളും…

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…

ഏഷ്യ പസഫിക് 2024′ ത്രിദിന സമ്മേളനത്തിന് തുടക്കമായി

ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍ ഡി ഡി ബി…

കണ്ടെയ്ന‌ർ കപ്പലിനെ 
വരവേൽക്കാൻ വിഴിഞ്ഞമൊരുങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്ന‌റുമായി എത്തുന്ന കപ്പലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനായി എത്തിച്ച ടഗ്ഗിന്റെ ശേഷി പരിശോധന വ്യാഴാഴ്ച നടക്കും. തുറമുഖത്തിന് സമീപമുള്ള ബൊള്ളാർഡ് പുൾ ടെസ്റ്റിങ്‌ കേന്ദ്രത്തിൽ രാവിലെ പത്തിനാണ്‌ പരിശോധന നടക്കുക. ഇതിനായി ഓഷ്യൻ പ്രസ്റ്റീജ് എന്ന…

സർക്കാർ ഉടമസ്ഥതയിൽ ആദ്യ ഡ്രൈവിങ് സ്‌കൂളുമായി KSRTC

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ്…