Month: June 2024

പച്ചത്തുരുത്ത് വ്യാപനത്തിന് വിപുല കർമ പരിപാടികളുമായി ഹരിതകേരളം മിഷൻ

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകളുടെ വ്യാപനത്തിന് ബൃഹത് പരിപാടിയുമായി ഹരിതകേരളം മിഷൻ. 1000 ത്തിലധികം പുതിയ പച്ചത്തുരുത്തുകൾ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും.…

ആറ്റിങ്ങൽ ഐടിഐയിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ എയർപോർട്ട് മാനേജ്‌മെന്റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9074874208.

പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി; കുടുംബശ്രീയ്ക്കും അഭിമാനിക്കാം

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് 30ന് പൂര്‍ത്തിയായത്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ…

കെ.എസ്.ആര്‍.ടി.സി ബസിലെ പ്രസവം: ജീവനക്കാരെ നേരിട്ടു വിളിച്ച് ഗതാഗത മന്ത്രി

തൃശ്ശൂരില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തില്‍ അവസരോചിത ഇടപെടല്‍ നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അഭിനന്ദിച്ചു. യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അടിയന്തിരമായി എത്തിച്ച്…