ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഓരോ സ്കൂളിലും ഒരു സീറ്റ് വിതമാണ് സംവരണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കോട്ടയം തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർകോട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് ഒഴിവ്. അപേക്ഷ ഫോമും പ്രൊസ്പെക്ടസും https://dhs.kerala.gov.in ൽ ലഭ്യമാണ്.
ഒറിജിനൽ അപേക്ഷയും പ്രോസ്പെക്ടസിൽ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്സിംഗ് സെന്റർ പ്രിൻസിപ്പലിന് ജൂലൈ ആറിനകം അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസറിൽ നിന്നും ലഭിച്ച ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം – 695033 എന്ന മേൽവിലാസത്തിൽ ജൂലൈ എട്ടിന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് ലഭിക്കണം.