
ജില്ലാ വ്യവസായ കേന്ദ്രവും കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷനും സംയുക്തമായി എം എസ് എം ഇ ദിനാഘോഷം കെ എസ് എസ് ഐ എ ഹാളിൽ ഉദ്ഘാടനം ചെയ്തു.ജില്ല സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയത്.പുതിയ തലമുറയെ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കണം. നാട്ടില്‍തന്നെ തൊഴില്‍ നല്‍കാനാകണം.
എന്‍ എക്‌സ് ടി ലിങ്ക് കൊട്ടാരക്കര യൂണിറ്റ് പുറത്തിറക്കിയ അതിവേഗ മൊബൈല്‍ ചാര്‍ജിംഗ് ഡേറ്റാ കേബിള്‍ ലോഞ്ച് ചെയ്തു.ജില്ലാവ്യവസായ കേന്ദ്രത്തിന്റെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തയ്യാറാക്കിയ ‘ബിസ്‌നസ് ഓഫ് ദ ഇയര്‍ ‘ പ്രകാശനം ചെയ്തു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശിവകുമാര്‍ കെ. എസ് അധ്യക്ഷനായി. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാരായ കിരണ്‍ എസ്, തോമസ് ജോണ്‍, ബൈജു. ആര്‍ എസ്, കെ എസ് എസ് ഐ എ ജില്ലാ സെക്രട്ടറി ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ കെജി, ഉപജില്ലാ വ്യവസായ ഓഫീസര്‍ സന്തോഷ് എം ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടെക്‌നിക്കല്‍ സെഷനില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രകാശനം നടന്നു.വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തി, ‘എംപവറിങ് ഫ്യൂച്ചര്‍ ബിസിനസ് ‘എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.ജില്ലയിലെ വിവിധ കോളേജുകളിലെ ഇ ഡി ക്ലബ്ബുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികളും കോ- ഓഡിനേറ്റര്‍മാരും നൂതന പ്രോജക്ടുകളും ആശയങ്ങളും പങ്കുവച്ചു.

