
ചങ്ങാതിക്കൂട്ടം’84 സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരം 2024 മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ആശാ ശരത്, കൊല്ലം തുളസി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പ്രസ്തുത ചടങ്ങിൽ India’s best orthopeadic surgeon of the year(2023) തിരഞ്ഞെടുക്കപ്പെട്ട Dr. S. വിജയ മോഹനനെയും ഏറ്റവും നല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവായ പി വി അജിത് കുമാറിനെയും പൊന്നാട അണിയിച്ചു ആദരിച്ചു.
കൂടാതെ പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ നൽകുകയും ചെയ്തു

