കൊല്ലം നഗരത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചു.നാല് മാസക്കാലത്തേയ്ക്കാണ് നിരോധനം.പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍പ്പെടും.ശാസ്താംകോട്ട പഞ്ചായതിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു