
ജില്ലാതല മലയാളഭാഷ പുരസ്‌കാരം കലക്‌ട്രേറ്റിലെ എല്‍. എ. സെക്ഷനിലുള്ള എസ്. സുനിലിന് ജില്ലാ കലക്ടര സമ്മാനിച്ചു.10,000 രൂപയും സത് സേവന പുരസ്‌കാരവുമാണ് നല്‍കിയത്.

സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളില്‍ നടത്തിയതിന്റെ പുരോഗതി സെക്രട്ടറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ധനായ ഡോ.ശിവകുമാര്‍ വിലയിരുത്തി. ഭാഷാപുരോഗതി സമ്പൂര്‍ണമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി.ജീവനക്കാരുടെ സംശയങ്ങള്‍ക്കും മറുപടിനല്‍കി.
എ.ഡി.എം സി. എസ്. അനില്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി. പി. അനി, എല്‍. എ ഡെപ്യൂട്ടി കലക്ടര്‍ ഷീജബീഗം, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ എ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


