
കെപ്കോ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവ വിപണിയിൽ സുലഭമായി എത്തിക്കുക, കെപ്കോ റസ്റ്റോറന്റിൽ നിന്നും ഗുണമേന്മയും, സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങളും, മറു നാടൻ വിഭവങ്ങളും ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ വാങ്ങിയ മൂന്നു പുതിയ വാഹനങ്ങൾ നിരത്തിലിറക്കി. കെപ്കോ ചെയർമാൻ പി.കെ.
മൂർത്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ, മൃഗശാല ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു.
കെപ്കോ മാനേജിങ് ഡയറക്ടർ ഡോ.പി.സെൽവ കുമാർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ, കെപ്കോ ജീവനക്കാർ എന്നിവർ പങ്കെടുത്തു.


