
ദുബായ് : ചടയമംഗലം നിയോജക മണ്ഡലത്തിലേയും, പരിസര പ്രദേശത്തെയും യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ ലൈഫ് മെമ്പർമാർ ദുബായിൽ കുടുംബസംഗമം സംഘടിപ്പിച്ചു.

ഖിസൈസിൽ ചേർന്ന സംഗമത്തിൽ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.
അതിന് ശേഷം കുട്ടികളുടെയും, മുതിർന്നവരുടെയും കലാ പരിപാടികൾ അരങ്ങേറി 2024 ജൂൺ 23 ഞാറാഴ്ച രാവിലെ 10.30 മുതൽ 5 മണിവരെ അൽ ഖിസൈസ് ബുസ്താൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.

അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണംചെയ്തു. ഒരുമ ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളുമടങ്ങിയ പ്രോഗ്രാം കമ്മിറ്റിയാണ് കുടുംബസംഗമത്തിന് നേതൃത്വം കൊടുത്തത്.



