കൊല്ലം : കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്.
ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടിരുന്നു,.ഈ ആഴ്ച നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടുള്ള മാനസിക പ്രയാസത്തിലാകാം രണ്ട് ദിവസം മുന്നേ അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു .ഭാര്യയും ഒരു മകനുമാണുള്ളത്.
കുറച്ച് നാൾ മുന്നെയാണ് കാറ്റാടിമൂട്ടിൽ പുതിയ വീട് വച്ച് അതിലേയ്ക്ക് താമസം മാറിയത്. വിദേശത്ത് പോകുന്നതിന് മുന്നേ കടയ്ക്കൽ സ്റ്റാന്റിലെ ഡ്രൈവർ ആയിരുന്നു ഷാജി.