
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സി ഡി എസ്സ്, ജി ആർ സി നേതൃത്വത്തിൽ നടത്തിയ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ ഉത്ഘാടനം നടത്തി. സിഡിഎസ്സ് ചെയർപേഴ്സൺ ശ്രീമതി രാജേശ്വരി അധ്യക്ഷയായ പരിപാടിയിൽ ക്രൈം മാപ്പിംഗ് പുസ്തക പ്രകാശനവും, അരങ്ങ് 2024 സംസ്ഥാനതല വിജയികൾക്കുള്ള ആദരവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ്‌കുമാർ നിർവഹിച്ചു.

സ്ത്രീധനവും സാമൂഹ്യ കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ അഡ്വ. ഐഷപോറ്റി എക്സ് MLA മുഖ്യപ്രഭാഷണം നടത്തി. DPM ആർ. ബീന മോഡറേറ്റർ ആയി.

ശ്രീമതി ഇന്ദിരഭായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങങ്ങൾ, ജനപ്രതിനിധികൾ ആശംസകൾ പറഞ്ഞു. കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി ശ്രീജ അനിൽ നന്ദി പറഞ്ഞു.


