
കിളിമാനൂർ തട്ടത്തുമലയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം.കോട്ടയത്തുനിന്നും പതിനാറാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി.കിളിമാനൂർ തട്ടത്തുമലയിൽ വച്ച് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മാറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ഡ്രൈവറേയും, ക്‌ളീനറേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മഴയിൽ നിയന്ത്രണം വിട്ട് ലോറി തെന്നി മാറിയതെന്നാണ് വിവരം.
