
ലോക ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ കായിക കേരളത്തിന്റെ മുഖമുദ്ര വിളിച്ചറിയിക്കുന്നതരത്തിലുള്ളവയാകണം എന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് . കോൺഫറൻസ് ഹാളിൽ ചേർന്ന ഒളിമ്പിക് ദിനാചരണത്തിന്റെ സംഘടക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം .ജൂൺ 23 ലോക് ഒളിമ്പിക് ദിനം വിപുലമായി തന്നെ ആഘോഷിക്കണം. പാരിസിൽ ജൂലൈ 26 നു ആരംഭിക്കുന്ന ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിനെ പ്രോത്സാഹഹനം ആവാൻ കൂടി ഉതകുന്ന തരത്തിൽ ആണ് പരിപാടികൾ വിഭാവനം ചെയ്യുന്നത്
. ജനങ്ങൾക്കിടയിൽ ഒളിംപിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്ന തരത്തിൽ ഉള്ള പരിപാടികൾക്കാണ് മുൻഗണന. വിവിധ കായിക മേഖലകളിൽ ഉൾപെടുന്നവരെ ചേർത്തുള്ള ജാഥാ നഗരത്തിൽ സംഘടിപ്പിക്കും .ലഹരി വിരുദ്ധ സെമിനാറുകൾ ,കായിക പ്രശ്നോത്തരി ,പ്രദർശന മത്സരങ്ങൾ എന്നിവയും അനുബന്ധമായി നടത്തും . ഇതിനായി ജില്ലയിലെ മന്ത്രിമാർ മുഖ്യ രക്ഷാധികാരികളായും കലക്ടർ ചെയർമാനായിട്ടുള്ള കമ്മിറ്റി രൂപികരിക്കും .
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ ,എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സുഭാഷ് ,ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു


