
ഈ വര്‍ഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ജൂണ്‍ 26 മുതല്‍. അപകട രഹിത വൈദ്യുതി ഉപയോഗത്തിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതിയെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവുകള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കരാറുകാരെ മാത്രം വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കണം. വയറിങ്ങിന്റെ രൂപരേഖ മുന്‍കൂട്ടി തയ്യാറാക്കുന്നത് നന്നായിരിക്കും. ഐ.എസ്.ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികള്‍ മാത്രം ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമായാണ് വൈദ്യുതി സുരക്ഷാവാരം ആചരിക്കുക.
വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍
വൈദ്യതവയറിംഗിലും വൈദ്യതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ചമുലം ഉള്ള അപകടം ഒഴിവാക്കാന്‍ ഐ.എസ്.ഐ മുദ്രയുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി /ആര്‍.സി.സി.ബി) മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക. വൈദ്യതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക. കുട്ടികള്‍ക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്. വൈദ്യതി വയറിംഗ് ശരിയായ രീതിയില്‍ പരിപാലിക്കുക. ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുക. മെയിന്‍ സ്വിച്ച് പ്രവര്‍ത്തനക്ഷമമാക്കി വയ്കക. മൂന്ന്പിന്‍ ഉള്ള പ്ലഗുകള്‍ മാത്രം ഉപയോഗിക്കുക.
ഒരു പ്ലഗ്ഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളു. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. കാലപ്പഴക്കമുള്ളതും ഉപയോഗകശൂന്യവുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കാതിരിക്കുക. കാലാകാലങ്ങളില്‍ വൈദ്യതി ലൈനുകള്‍ക്കു സമീപത്തുള്ള മരങ്ങള്‍ വെട്ടിമാറ്റുന്ന വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കുക. വൈദ്യുത ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാല്‍ സ്വിച്ച് ഓഫാക്കാന്‍ ശ്രദ്ധിക്കുക.
തീയണയ്ക്കന്നതിനു വൈദ്യതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ ടൈപ്പ് അഗ്‌നിശമന ഉപകരണങ്ങള്‍ മുതലായവ ഉപയോഗിക്കുക.3. താഴ്ന്ന നിലവാരമുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ശരിയായ രീതിയില്‍ എര്‍ത്തിംഗ് ചെയ്യുക. ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക. വൈദ്യതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യതി ബന്ധം പൂര്‍ണമായും വിച്ചേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ലഗ് പിന്‍ ഈരി മാറ്റുകയും ചെയ്യുക. കേടായ വൈദ്യുതി ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ പകരം മറ്റൊന്നു ഉപയോഗിക്കുകയോ ചെയ്യുക.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ പണിയുന്നതിന് ഇലക്ടിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിക്കുക. കേബിള്‍ ടി.വി അഡാപ്റ്ററിന്റെ ഉള്‍വശത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി കമ്പികളുടെ മേല്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള വിധത്തില്‍, തെങ്ങ്, പ്ലാവ്, മാവ് മുതലായ വൃക്ഷങ്ങള്‍ക്ക് ലോഹ താങ്ങുകമ്പി കെട്ടരുത്. ഇലക്ടിക് പോസ്റ്റിലോ സ്റ്റേവയറിലോ ചാരി നില്‍ക്കരുത്. അതില്‍ കന്നുകാലികളെ കെട്ടരുത്. അതില്‍ ചെടി പടരുവാന്‍ അനുവദിക്കരുത്.
വൈദ്യതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്. ഫ്യൂസ് മാറ്റിയിടടമ്പോള്‍ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക. ഷോക്കുമൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേറ്റു നില്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യതവാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുക.


