സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തിലേക്ക് കൂടുതലായി എത്തിക്കുന്നതിന് സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല സെമിനാര്‍ നടത്തി. സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ കേരള നോളേജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് അധ്യക്ഷനായി. കൊല്ലം രൂപത മെത്രാന്‍ ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി മുഖ്യാതിഥിയായി .സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ അംഗങ്ങളായ എ. സൈഫുദീന്‍, പ്രൊഫ്. എസ്.വര്‍ഗീസ്, പാങ്ങോട് കമറുദ്ദീന്‍ മൗലവി , കേരള മുസ്ലിം ജമാത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി , വിവിധ ന്യുനപക്ഷ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ന്യുനപക്ഷ സമൂഹവും വിജ്ഞാനതൊഴിലും, ന്യുനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍, കേരള സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ ആക്ട് എന്നി വിഷയങ്ങളില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ അനൂപ് , സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ അംഗങ്ങളായ പി.റോസാ, എ. സൈഫുദീന്‍ ഹാജി എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.