കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സില്‍ നടത്തിയ ത്രൈമാസ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എസ് എന്‍ കോളേജില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിര്‍വഹിച്ചു .
പുതിയ തൊഴില്‍ മേഖലകളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യമാണ് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്തിലൂടെ സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു .
കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായി കോളജ് സമയത്തിനു ശേഷം 3.30 മുതല്‍ 5 മണി വരെയാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത് . 15 വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. കോളജ് പ്രിന്‍സിപ്പല്‍ എസ്.പി. മനോജ് അധ്യക്ഷനായി.അദ്ധ്യാപകര്‍,രക്ഷിതാക്കള്‍,വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.