
കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്.
ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് എത്തിയത്. കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. യുവാവിന്റെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ പുറത്തെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
യുവതിയുടെ ശരീരത്തിലും കൊക്കെയ്ന്‍ ഉണ്ടെന്നാണ് സൂചന. കൊച്ചിയില്‍ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

