
പരവൂർ ,പുനലൂർ കുടുംബ കോടതികളിൽ സീനിയർ ക്ലർക് ,എൽ.ഡി.ടൈപ്പിസ്റ്റ് ,ആമീൻ ,അറ്റൻഡർ ,പ്രോസസ്സ് സർവ്വർ ,ഡഫേദാർ ,ഓഫീസ് അറ്റന്ഡന്റ് എന്നി തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. ജുഡീഷ്യൽ വകുപ്പിൽ നിന്ന് സമാന/ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 ‘ വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂൺ 24.


