ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് വിസയോ മറ്റ് രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയ ബാലനെ സ്വന്തം നാടായ ബംഗ്ലാദേശിലേയ്ക്ക് യാത്രയാക്കി. സര്‍ക്കാര്‍ ഉത്തരവിന് പ്രകാരം ഫെബ്രുവരി 20 മുതല്‍ കൊല്ലം സര്‍ക്കാര്‍ ഒബ്‌സെര്‍വഷന്‍ ഹോമില്‍ താമസിപ്പിച്ചു വരുന്ന ബാലനെയാണ് ഒരു റെയില്‍വേ സബ് ഇന്‍സ്‌പെക്ടറുടെയും രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരോടും ഒപ്പം കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.
ബംഗ്ലാദേശ് എംബസിയില്‍ നിന്നുള്ള ട്രാവല്‍ പെര്‍മിറ്റ്, റെയില്‍വേ പോലീസ് എന്‍. ഓ. സി തിരുവനതപുരം എഫ്. ആര്‍. ആര്‍. ഓ യില്‍ നിന്നുള്ള എക്‌സിറ്റ് പെര്‍മിറ്റ്, വനിതാ ശിശുവികസന വകുപ്പ് ഉത്തരവും ജില്ലാ കലക്ടറുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയും ലഭിച്ച ശേഷമാണ് ബാലനെ യാത്രയാക്കിയത്.