
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പദ്ധതി പ്രകാരം സ്വയംതൊഴിൽ വായ്പ എടുക്കുന്നതിന് ഈട് നൽകാൻ സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്ന് സ്വയംതൊഴിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.

