
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ അങ്കണവാടിയിലെ രണ്ടു പതിറ്റാണ്ടുകാലം വർക്കറായ ജോലി നോക്കിയ അശ്വതി വി ഇനിമുതൽ അങ്കണവാടി സൂപ്പർവൈസർ ആകും.2021 ൽ പിഎസ്‌സി പരീക്ഷ എഴുതി എൺപത്തി മൂന്നാം റാങ്ക് നേടിയാണ് അശ്വതി സൂപ്പർവൈസർ ആയത്. ആദ്യ നിയമനം പന്തളം പ്രോജക്ടിൽ ആണ് വർക്കർ എന്ന നിലയിൽ വളരെ കൃത്യതയോടെ ജോലി നോക്കിയിരുന്ന അശ്വതി മറ്റു ജീവനക്കാരെയും സഹായിക്കുമായിരുന്നു.
വളരെ സ്തുത്യർഹമായ സേവനമാണ് ഇവരുടേത്.അങ്കണവാടി വർക്കേഴ്സ്&ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) അഞ്ചുതെങ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ യൂണിയനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ഉപകാരം നൽകി.


