ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ചിതറ പഞ്ചായത്തിലെ അരിപ്പ ആദിവാസി മേഖലയിലെ കൊച്ചരിപ്പ അനു നിവാസിൽ അനഘ ബി ആനന്ദാണ് എം ബി ബി എസ് പരീക്ഷ പാസ്സായത്

ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ വനിതാ ഫോറസ്ററ് ഗാർഡ് വി ബിന്ദുവിന്റ മകളാണ് അനഘ.ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.ഇടത്തറപ്പണ എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ ശ്രീകാര്യം അംബ്ദേക്കർ എച്ച് എസ് എസിൽ നിന്ന് പ്ലസ്‌ ടു പാസ്സായശേഷം.മെഡിക്കൽ പ്രവേശന പരീക്ഷ വിജയിച്ചാണ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എം ബി. ബി എസിന് പ്രവേശനം നേടിയത്.

എം ബി ബി എസ് ബിരുദം നേടിയ ശേഷം അനഘ ഇവിടെ തന്നെ ഹൗസ് സർജനായി 17 ന് ചുമതല എടുക്കും.അരിപ്പ, ഇടപ്പണ, വഞ്ചിയോട് മേഖലയിലെ ജനങ്ങൾ ആഹ്ലാദത്തിലാണ് കൂടാതെ അനഘയെ അനുമോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിവാസി മേഖല. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ അനഘയെ അനുമോദിച്ചിരുന്നു.