
കാഞ്ഞിരംകുളത്ത് ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരിന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ബാലരാമപുരം ഐത്തിയൂർ കരിക്കാട്ടുവിള വീട്ടിൽ സഫറുദ്ദീന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ കോവളം- കാരോട് ബൈപ്പാസിൽ കാഞ്ഞിരം കുളം ജംഗ്ഷന് സമീപം കത്തി നശിച്ചത്
പൂവാറിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും സ്കൂട്ടർ പൂർണമായും കത്തിയമർന്നു. കാഞ്ഞിരംകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
