
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിൽ തൃക്കണ്ണാപുരത്ത് പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ വക ഭൂമിയിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമയി കൃഷിയിറക്കി.

ഇതോടൊപ്പം തന്നെ ഓണം വിപണി ലക്ഷ്യമാക്കി പൂവ് കൃഷിയും ആരംഭിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

