
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ/ എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 പോയിന്റും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി/എസ്.ടി വിഭാഗം വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്ന് നിശ്ചിത ഫോമിലെ അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ ഒന്നു മുതൽ 31ന് വൈകിട്ട് അഞ്ചുവരെയും അപ്പീൽ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.


