നിശ്ചിത കാലയളവിൽ അഡ്‌മിഷൻ റദ്ദാക്കുന്ന വിദ്യാർഥികൾക്ക് ഫീസ് തുക പൂർണമായും മടക്കിനൽകണമെന്ന് യുജിസി. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കു കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024–-25 അധ്യയന വർഷംമുതൽ ബാധകമായ മാർഗനിർദേശം പുറത്തിറക്കി.
സെപ്‌തംബർ 30ന് ഉള്ളിൽ അഡ്‌മിഷൻ റദ്ദാക്കൽ/മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റം എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് പൂർണമായി മടക്കിനൽകണം. ഒക്‌ടോബർ 31ന് ഉള്ളിലാണെങ്കിൽ 1000 രൂപ ഫീസ് ഈടാക്കാമെന്നാണ്- മാർഗരേഖ. ഇതിനുശേഷമാണ് അഡ്‌മിഷൻ റദ്ദാക്കുന്നതെങ്കിൽ ഫീസ് മടക്കി നൽകുന്നതുമായി ബന്ധപ്പെട്ട് യുജിസിയുടെ ഒക്‌ടോബർ 2018 മുതൽ നിലവിലുള്ള വ്യവസ്ഥകൾ ബാധകമാകും.