
കൊല്ലം ജില്ല രൂപീകൃതമായി 75 വർഷം തികയുന്ന പശ്ചാത്തലത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ജില്ലാ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അധ്യക്ഷത വഹിച്ച ബഹു.ധനകാര്യ മന്ത്രി ശ്രീ. കെഎൻ. ബാലഗോപാൽ പറഞ്ഞു.
നാടിന്റെ സവിശേഷതകൾ എല്ലാം ജനസമക്ഷം അവതരിപ്പിക്കുന്ന വിപുല പരിപാടികൾ ആകും സംഘടിപ്പിക്കുക.ചരിത്രവും സാംസ്‌കാരികവുമായ പ്രാധാന്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന ആഘോഷത്തിനാണ് തയ്യാറെടുക്കുന്നത്.ഇതിനായി എല്ലാ ജനപ്രതിനിധികളെയും വകുപ്പുകളെയും കൂട്ടിയിണക്കി വിപുലമായ സംഘാടക സമിതി രൂപീരിക്കും.

കേരളത്തിന്റെ സവിശേഷതകളെല്ലാം സംഗമിക്കുന്ന പ്രദേശമെന്ന കൊല്ലത്തിന്റെ ഖ്യാതിക്ക് ചേരുംവിധമുള്ള പരിപാടികൾക്ക് സംഘാടക സമിതി രൂപം നൽകും.ജൂൺ 25 ന് വൈകിട്ട് അഞ്ചിന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്നും പറഞ്ഞു.വിവിധ സർക്കാർ വകുപ്പുകളുടേയും സംഘടനകളുടേയും പിന്തുണയോടെ പരിപാടികൾ നടത്തുമെന്നും വ്യക്തമാക്കി.
ബഹു. എം എൽ എ മാരായ പി സി വിഷ്ണുനാഥ്, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, ജില്ലാ കലക്ടർ എൻ ദേവീദാസ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


