
മാവേലിക്കര: കൈ കഴുകാൻ വീടിൻ്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ചൊവ്വ രാവിലെ എട്ടരയോടെയാണ് സംഭവം.
ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ. സഹോദരി: ഐശ്വര്യ
