കടയ്ക്കൽ: ഇന്നലെ പെയ്ത മഴയിൽ കോട്ടപ്പുറം, ചരുവിള വീട്ടിൽ പുഷ്പരാജിന്റെ വീടിനോട് ചേർന്ന് കെട്ടിയിരുന്ന കോൺക്രീറ്റ് മതിൽ പൂർണ്ണമായും നശിച്ചു.ഇന്നലെ രാത്രി ഏകദേശം 11 മാണിയോട് കൂടിയായിരുന്നു സംഭവം.
പുഷ്പരാജനും, കുടുംബവും വലിയ ഒച്ച കേട്ട് ഉണരുകയായിരുന്നു, വീട് തകരുന്നപോലെ അനുഭവംപ്പെട്ടതിനെ തുടർന്ന് പുഷ്പരാജനും, ഭാര്യ സുശീലയും പുറത്തേക്ക് ഓടി. തുടർന്നുള്ള പരിശോധനയിലാണ് മതിൽ പൂർണ്ണമായും തകർന്നത് ശ്രദ്ധയിൽ പെട്ടത്. വീടിന്റെ ശുചിമുറിയ്ക്കും കാര്യമായ കേടുപറ്റി .ഏകദേശം 80 അടിയോളം നീളമുണ്ടായിരുന്ന മതിലാണിത്, ഒരു വർഷമേ ആയിട്ടുള്ളു ഇത് നിർമ്മിച്ചിട്ട്ഏകദേശം 2 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.