
യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി യുവജനക്ഷേമ ബോര്‍ഡ്, അവളിടം ക്ലബ്ബുകളുടെ സഹകരണത്തോടെ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നു.
ഇതിന്റെ ഭാഗമായി ചടയമംഗലം മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ കടയ്ക്കൽ GVHSS ലെ ആസിയ നിസാം, നക്ഷത്ര എസ് അരുൺ എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.ആസിയ നിസാം പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, നക്ഷത്ര ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.

ഹൈസ്കൂള്‍ തലത്തിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാഥമികതല സെലക്ഷന്‍ മത്സരങ്ങള്‍ പൂർത്തിയാക്കി ഹൈസ്കൂള്‍ പ്രാഥമികതല മത്സരത്തില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച ടീമുകളെ ഉള്‍പ്പെടുത്തി നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു.
നിയമസഭാനിയോജകമണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ 1, 2 സ്ഥാനം ലഭിച്ച ടീമിന് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കി.ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സമ്മാനമായി 1,000 രൂപയുമാണ് ക്യാഷ്പ്രൈസ് നല്‍കിയത്.
രണ്ടാംഘട്ട മത്സരത്തിലെ (നിയമസഭാനിയോജമണ്ഡലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജില്ലാതലമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ജില്ലാതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു. സംസ്ഥാനതല മത്സരത്തില്‍ 1, 2 സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 1 ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. സംസ്ഥാനതല മത്സരത്തില്‍ ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു.


