
നെടുമങ്ങാട് :നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ് വെജിറ്റബിൾ
മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും,നെടുമങ്ങാട് സ്വദേശിയുമായ
വെറൈറ്റി സലീമിന്റെ മകൾ അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നൽകി അനുമോദിച്ചു.

നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു, ഭാരവാഹികളായ പുലിപ്പാറ യൂസഫ്,
നെടുമങ്ങാട് കെഎസ് പ്രമോദ്, വഞ്ചുവം ഷറഫ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്,
എ വി ഷൗക്ക് കല്ലറ, സലീം വെറൈറ്റി, സിദ്നാൻ പുളിഞ്ചിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.


