
ഒരു സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th, LSS,USS, Veterinary Surgeon പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 36 വിദ്യാർത്ഥികളെ അനുമോദിച്ചു.

ഇന്നു രാവിലെ 10 മണിക്ക് കടയ്ക്കൽ വ്യാപാര ഭവനിൽ പ്രസിഡൻറ്
V. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് M. മനോജ്കുമാർ പ്രതിഭാ പുരസ്കാരം – 2024 ഉദ്ഘാടനം ചെയ്തു.

ആശംസകൾ അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ N. ഗോപിനാഥൻപിള്ള, കുറ്റിക്കാട് CPHSS ഹെഡ്മിസ്ട്രസ് ശ്രീമതി P.S. ഉഷാറാണി, സ്മൃതി മധുരത്തിലെ K.C. സന്തോഷ്കുമാർ,

R. ഷൈനി, K.S. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി R.S. രാജി സ്വാഗതവും ട്രഷറർ V. ശ്രീലത കൃതഞ്ജതയും രേഖപ്പെടുത്തി.




