
വ്യാഴാഴ്ച ബഹ്‌റൈനിലെ മനാമയിൽ വച്ച് നടന്ന അറബ് ഉച്ചകോടിയിൽ മുപ്പത്തിമൂന്നാം അറബ് ഉച്ചകോടിയിൽ ഇന്ത്യൻ വിഷ്വൽ മീഡിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യക്കാരനായി സേതുരാജ് കടയ്ക്കൽ.

അറബ് ജേർണലിസ്റ്റുകൾക്ക് മാത്രമാണ് അറബ് മീറ്റ് കവർ ചെയ്യാൻ കഴിയുമായിരുന്നുള്ളു. വർഷങ്ങളായി ബഹ്‌റൈനിലെ മധ്യമ രംഗത്ത് പ്രവർത്തിച്ച പരിചയം തുണയായി.സേതുരാജിനൊപ്പം ക്യാമറാമാൻ ഹരി കടയ്ക്കലും പങ്കെടുത്തു.ബഹ്‌റൈനിൽ സ്റ്റാർ വിഷൻ ന്യൂസ് ആൻഡ് ഇവന്റ്സിന്റെ ചെയർമാൻ & CEO ആണ് കടയ്ക്കൽ സ്വദേശി സേതുരാജ്
സ്റ്റാർ വിഷൻ ന്യൂസിന് എഴോളം ഭാഷകളിൽ വാർത്ത ചാനൽ ഉണ്ട് .(Arabic, English Hindi, philipines, malayalam, tamil & Kannada)

കൂടാതെ മെഗാ ഇവന്റ് പ്രോഗ്രാമു കളും ഗൾഫിൽ സംഘടിപ്പിച്ചു വരുന്നു.ബഹ്‌റൈനിലെ രാജകുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഇവെന്റ്സുകൾ, മീഡിയ എന്നിവയിൽ പങ്കെടുത്തുള്ള അടുത്ത ബന്ധവും ഈ കടയ്ക്കൽ സ്വദേശിക്ക് തുണയായി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ രാജാകൊട്ടാരങ്ങളിലെ സന്ദർശനങ്ങളിലും, മറ്റ് ഒഫീഷ്യൽ റിപ്പോർട്ടിങ്ങും ഉൾപ്പടെ ഇദ്ദേഹം നടത്തിയിട്ടുണ്ട്.ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തന മണ്ഡലത്തിലും സജീവ സാന്നിധ്യമാണ് സേതുരാജ്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL






