
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 20 മുതൽ 24 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
വിവിധ സസ്യ ശാസ്ത്ര മേഖലകളിലുള്ള പഠന ഗവേഷണ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ മനസിലാക്കിക്കൊടുക്കാനും ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി സംവേദിക്കാനും അത്യപൂർവമായ നിരവധി സസ്യങ്ങളുടെ ശേഖരം സന്ദർശിക്കാനും അവസരമുണ്ടാകും. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 9074490599 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷിക്കാനായി www.jntbgri.res.in സന്ദർശിക്കുക.


