താമസസൗകര്യമുള്ള ഗ്രാമീണമേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയ്ക്ക് മാലിന്യസംസ്‌കരണ റേറ്റിംഗും നടത്തുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് നടപടി.

ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരമായാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഇതുവഴി സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയുള്ള വരുമാനവര്‍ധനയാണ് ലക്ഷ്യം. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനും സംവിധാനം പ്രയോജനപ്പെടുത്തും. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേര്‍ന്നാണ് ഗ്രീന്‍ ലീഫ് റേറ്റിംഗ് നല്‍കുക. ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലും ഏര്‍പ്പെടുത്തി.

റേറ്റിംഗിനായി https://sglrating.suchitwamission.org/ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനുശേഷം അപേക്ഷ സമര്‍പിക്കാം. സംശയനിവാരണത്തിന് കലക്ടറേറ്റിലെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 9846685816