കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് ‘D +” ഗ്രേഡ് നേടിയവർക്കാണ് യോഗ്യത.

10ാം ക്ലാസ് മാർക്കിന്റെയും വെയ്റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതും ചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് 2024-25 അദ്ധ്യയന വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനം നൽകുക.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി: മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി: ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി: ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി: ജൂൺ 19

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അറിയേണ്ട കാര്യങ്ങൾ

https://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ വെബ് സൈറ്റിൽ PUBLIC എന്ന സെക്ഷനിൽ വിശദമായി നൽകിയിട്ടുണ്ട്.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന CREATE CANDDATE LOGN- SWS എന്ന ലിങ്കിലൂടെയാണ് ലോഗിൻ ചെയ്യേണ്ടത്.

വിദ്യാർത്ഥിയുടെ പേരും നമ്പറും ഉപയോഗിച്ചാണ് ലോഗിൻ ഐഡി ഉണ്ടാക്കുക. പാസ് വേർഡും അപേക്ഷകർ തന്നെ ക്രിയേറ്റ് ചെയ്യു.

മൊബൈൽ ഒ.ടി.പി വഴി ക്രിയേറ്റ് ചെയ്യുന്ന പാസ്ർവേർഡും യൂസർ നെയിമും പിന്നീടും ഉപയോഗിക്കേണ്ടതിനാൽ കുറിച്ചു വയ്ക്കണം.

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. അതേസമയം, മറ്റ് ജില്ലകളും പരിഗണിക്കുന്നുണ്ടെങ്കിൽ വേറെ അപേക്ഷ നൽകണം. അപേക്ഷാ ഫീസ് 25 രൂപ. ഫീസ് സ്കൂൾ പ്രവേശന സമയം അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല.

സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സിലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.

ഭിന്നശേഷിക്കാരും 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽപെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. പ്രത്യേക മുൻഗണനകൾ ഉള്ളവർ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. ഇവ അപേക്ഷാ വിൻഡോ തുറക്കുന്നതിന് മുൻപ് സ്ക്രീനിൽ തയാറാക്കി വെക്കുക.

സി ബി എസ് സി

സ്കൂൾതല സിബിഎസ്ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്കു പരിഗണിക്കും. സിബിഎസ്ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ് ’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയ കോംബിനേഷൻ എടുക്കാനാകൂ.

പത്താം ക്ലാസിൽ നേടിയ മാർക്കുകൾ വിശേഷരീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണു റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്മെന്റും നടത്തും.

സബ്ജക്ട് കോമ്പിനേഷൻ

പ്രോസ്പെക്ടസിൽ ഓരോ ജില്ലയിലെയും സ്കൂളുകളും അവിടെയുള്ള സബ്ജക്ട് കോമ്പിനേഷനുകളും കാണാവുന്നതാണ്. ഇവ വായിച്ച് അവരവർക്ക് ആവശ്യമുള്ള വിഷയങ്ങളുടെ ചേർച്ച കണ്ടെത്തി മനസിലാക്കി വെക്കുക. ഓപ്ഷൻ നൽകും മുമ്പ് പഠിക്കാനാഗ്രഹിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ,സ്കൂൾ സംബന്ധിച്ച വ്യക്തമായ ധാരണ വേണം. ഒരു സ്കൂളും സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു വിദ്യാർത്ഥിക്ക് മുൻഗണനാ ക്രമത്തിൽ എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം.

കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പല സബ്ജക്ടുകളുടെ 45 കോമ്പിനേഷനുകളുണ്ട്.അപേക്ഷയുടെ 24–ാം കോളത്തിൽ ചേർക്കുന്നതാണ് ഓപ്ഷൻ സമർപ്പണത്തിന്റെ കാതൽ. ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.

പ്രോസ്പെക്ടസിന്റെ 7–ാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. മുൻഗണനാക്രമം അടുക്കിക്കാണിച്ച്, എത്ര ഓപ്ഷനുകൾ വേണമെങ്കിലും അപേക്ഷയിൽ നൽകാം. പക്ഷേ ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. നിങ്ങൾ ചോദിച്ചിട്ടില്ലാത്ത ഓപ്‌ഷനിൽ ഒഴിവുണ്ടെങ്കിലും അതിൽ പ്രവേശനം കിട്ടില്ല.

ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. പക്ഷേ മുകളിലുള്ളവ (Higher options) നിലനിൽക്കും. ആവശ്യമെങ്കിൽ, അവ മുഴുവനുമോ ഏതെങ്കിലും മാത്രമോ റദ്ദു ചെയ്യാൻ പിന്നീട് അവസരം ലഭിക്കും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ചു വേണം ഓപ്‌ഷനുകൾ എഴുതിക്കൊടുക്കുന്നത്.

തിരുത്താം, ടെൻഷൻ വേണ്ട പക്ഷെ ശ്രദ്ധ വേണം

അപേക്ഷാ സമർപ്പണത്തിൽ എന്തെങ്കിലും പിശകു വന്നാൽ തിരുത്താൻ അവസരം നൽകും. അതുംകൂടി കരുതിയാണ് ട്രയൽ അലോട്മെന്റ് ജൂൺ 13ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. നാം വരുത്തിയ തെറ്റു കാരണം, ഇഷ്ട പ്പെടാത്ത സ്കൂളിലോ കോംബിനേഷനിലോ അലോട്മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻവഴി ഈ ഘട്ടത്തിൽ പിശകു തിരുത്താൻ സമയം തരും. നിർദിഷ്ട സമയത്തു തിരുത്തിക്കൊള്ളണം. തുടർന്ന് 3 അലോട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്മെന്റ് നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിച്ചിട്ട് മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും, മുഖ്യ അപേക്ഷാസമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും, സ്കൂൾതല സിബിഎസ്ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.വൊക്കേഷണൽ ഹയർ സെക്കൻഡറി

പഠനത്തോടൊപ്പം തൊഴിലുംതിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് വി.എച്ച്.എസ്.സി കോഴ്സിന്റെ പ്രത്യേകത. ഐ.ടി, ടെക്നോളജി, കൃഷി, എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ 48 തൊഴിൽ ശാഖകളാണ് കോഴ്സിന്റെ ഭാഗമായുള്ളത്.

സംസ്ഥാനത്തെ 389 വി.എച്ച്.എസ്.സികളിലേക്കുള്ള പ്രവേശനത്തിനും എസ്.എസ്.എൽ.സിക്ക് കുറഞ്ഞത് “D+” ഗ്രേഡുള്ളവർക്ക് അപേക്ഷിക്കാം. www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഏകജാലക രീതിയിലാണ് പ്രവേശനം.

നാല് നോൺ വൊക്കേഷണൽ ഗ്രൂപ്പുകളാണ് വി.എച്ച്.എസ്.സിയിലുള്ളത്.

എ- ഫിസിക്സ്, കെമിസ്ട്രി, കണക്ക്.

ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി.

സി- ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്.

ഡി- അക്കൗണ്ടൻസി, മാനേജ്മെന്റ്, ബിസിനസ് സ്റ്റഡീസ്.

ഈ ഗ്രൂപ്പുകളിനൊന്നിനൊപ്പം ഇംഗ്ലീഷ്, എൻട്രപ്രോണർഷിപ് എന്നിവയും തിരഞ്ഞെടുക്കുന്ന തൊഴിൽ കോഴ്സും ഉണ്ടാകും. 2 വ‌ർഷമാണ് കോഴ്സിന്റെ കാലാവധി.

ജൂൺ അ‌ഞ്ചിന് ആദ്യ അലോട്ടമെന്റ്. ജൂൺ 24-ന് ക്ലാസ് തുടങ്ങും.

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ – 11780

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ – 4625

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ – 2100

ഇത് കൂടി ഓർക്കുക

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം.

ട്രയൽ അലോട്മെന്റ് – ജൂൺ 13. ആദ്യ അലോട്മെന്റ് – 19. മൂന്ന് അലോട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്മെന്റ് – ജൂലൈ 1 വരെ. ക്ലാസ് തുടങ്ങുന്നത് ജൂലൈ 5. പക്ഷേ സപ്ലിമെന്ററിയടക്കം അഡ്മിഷൻ ഓഗസ്റ്റ് 4 വരെ തുടരും. സപോർട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് / അൺ–എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികൾ വേറെ. ഇവ പ്രോസ്പെക്ടസിലുണ്ട്. പ്രോസ്‌പെക്‌ടസിലെയും, അതോടൊപ്പം ഡൗൺലോഡ് ചെയ്യാവുന്ന അനുബന്ധങ്ങളിലെയും കാര്യങ്ങളെല്ലാം സശ്രദ്ധം വായിച്ചു പഠിച്ച്, വേണ്ടവിധം ആലോചിച്ചുമാത്രം ഓപ്ഷനുകൾ രേഖപ്പെടുത്തുക. സംശയപരിഹാരത്തിനു ഹെൽപ് ഡെസ്കിനെ സമീപിക്കാം

error: Content is protected !!