
തിരുവനന്തപുരം∙ കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്തുവീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും
