ഡിഗ്രി ഓണേഴ്‌സ് പ്രവേശനം.

ഡിഗ്രി ഓണേഴ്‌സ് പ്രവേശനം.

ഐഎച്ച്ആര്‍ഡിയുടെ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി SBI…

മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം, കോട്ടപ്പുറം സ്വദേശിയുടെ കോൺക്രീറ്റ് മതിൽ പൂർണ്ണമായും തകർന്നുവീണു.

കടയ്ക്കൽ: ഇന്നലെ പെയ്ത മഴയിൽ കോട്ടപ്പുറം, ചരുവിള വീട്ടിൽ പുഷ്പരാജിന്റെ വീടിനോട് ചേർന്ന് കെട്ടിയിരുന്ന കോൺക്രീറ്റ് മതിൽ പൂർണ്ണമായും നശിച്ചു.ഇന്നലെ രാത്രി ഏകദേശം 11 മാണിയോട് കൂടിയായിരുന്നു സംഭവം. പുഷ്പരാജനും, കുടുംബവും വലിയ ഒച്ച കേട്ട് ഉണരുകയായിരുന്നു, വീട് തകരുന്നപോലെ അനുഭവംപ്പെട്ടതിനെ…

കടയ്ക്കലിൽ മധ്യവയസ്ക്കൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും…

ബോധിനി ട്രസ്റ്റിന്റെ ‘ഞങ്ങള്‍ ഉണ്ട് കൂടെ’ ക്യാംപയിന്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ധൈര്യം പകരും: ജൂഡ് ആന്റണി

കൊച്ചി: മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. മരട് ന്യൂക്ലിയസ്…

വോട്ടെണ്ണല്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍

ലോക്‌സഭാ തിരഞ്ഞുടുപ്പിന്റെ വോട്ടെണ്ണലിനായിയുള്ള കൊല്ലം ജില്ലയില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നത് എന്ന് അഡിഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ. അദീല അബ്ദുല്ല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിനൊപ്പം കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്റര്‍ ആയ…

സഖാവ് രത്നാകരൻ ഒന്നാം ചരമവാർഷിക ദിനം നാളെ (മെയ്‌ 22)

സഖാവ്:എസ്.രത്നാകരൻ…. എപ്പോഴും ചിരിച്ച മുഖവുമായി മാത്രം കണ്ടിട്ടുള്ള വ്യെക്തി.തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരൻ നിലപാടുകൾ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും രാഷ്ട്രീയ രംഗത്ത് ശോഭിച്ച നിന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കാരയ്ക്കാട് വാർഡിനെ സംബന്ധിച്ചു നികത്താനാകാത്ത നഷ്ടം തന്നെ ആയിരുന്നു .അദ്ദേഹത്തിന്റെ വാർഷിക ദിനത്തിൽ…

കടയ്ക്കൽ GVHSS അധ്യാപിക സിന്ധു ടീച്ചർ അന്തരിച്ചു

കടയ്ക്കൽ GVHSS എച്ച് എസ് വിഭാഗം സീനിയർ സയൻസ് അധ്യാപിക ആനപ്പാറ , മണിയൻമുക്ക് സൗപർണ്ണികയിൽ സിന്ധു ടീച്ചർ അന്തരിച്ചു.കുറച്ച് നാളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം കടയ്ക്കൽ GVHSS ൽ പൊതു ദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. തിരുവനന്തപുരം കിംസ്…

വീട് വെയ്ക്കാൻ 4 സെന്റ് ചോദിച്ച നിരാലംബരായ കുടുംബത്തിന്‌ 8 സെന്റ് സൗജന്യമായി നൽകി കടയ്ക്കലിലെ വ്യാപാരി അഡ്വ ജയചന്ദ്രൻ പിള്ള(പള്ളിയമ്പലം)

കടയ്ക്കൽ പട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്.കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട്…

മുപ്പത്തിമൂന്നാം അറബ് ഉച്ചകോടിയിൽ ഇന്ത്യൻ വിഷ്വൽ മീഡിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യക്കാരനായി സേതുരാജ് കടയ്ക്കൽ

വ്യാഴാഴ്ച ബഹ്‌റൈനിലെ മനാമയിൽ വച്ച് നടന്ന അറബ് ഉച്ചകോടിയിൽ മുപ്പത്തിമൂന്നാം അറബ് ഉച്ചകോടിയിൽ ഇന്ത്യൻ വിഷ്വൽ മീഡിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യക്കാരനായി സേതുരാജ് കടയ്ക്കൽ. അറബ് ജേർണലിസ്റ്റുകൾക്ക് മാത്രമാണ് അറബ് മീറ്റ് കവർ ചെയ്യാൻ കഴിയുമായിരുന്നുള്ളു. വർഷങ്ങളായി ബഹ്‌റൈനിലെ…

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക