Month: May 2024

ഇ​നി ഡി​പ്പോ​ക​ളി​ൽ വ​രി​നി​ൽ​ക്കേണ്ട​; കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ സംവിധാനം

കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുന്നു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനായി രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു . രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School…

അപൂർവ രോഗം; കോട്ടയം മെഡിക്കൽ കോളേജിൽ പതിനാലുകാരിയുടെ ശസ്ത്രക്രിയ വിജയം

കോട്ടയം: സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും…

കമ്പൈൻഡ് ഡിഫൻസ് സർവീസസ്‌; ബിരുദക്കാർക്ക്‌ അപേക്ഷിക്കാം

കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) രണ്ടാം പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെപ്തംബർ ഒന്നിനാണ് എഴുത്തുപരീക്ഷ. വനിതകൾക്കും അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി 459 ഒഴിവുണ്ട്. ജൂൺ നാലിന് വൈകിട്ട്‌ ആറിനകം അപേക്ഷിക്കണം. ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 100 സീറ്റ്‌. (13…

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പിജി, പിഎച്ച്‌ഡി പ്രോഗ്രാമുകൾ

സാങ്കേതിക മേഖലയിൽ മികച്ച ഉപരിപഠന, തൊഴിൽ, ഗവേഷണ സാധ്യതകൾ ഉറപ്പുവരുത്തുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) യിലെ വിവിധ ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഓൺലൈനിൽ ലഭിക്കേണ്ട അവസാന…

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി: വാഹനം പിടിച്ചെടുത്തു

ആലപ്പുഴ : സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് സ‍ഞ്ജുവിനെതിരെ നടപടിയെടുത്തത്. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. വാഹനം…

മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക…

ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പിലാക്കും – ജില്ലാ കലക്ടര്‍

ജില്ലയില്‍ ട്രോളിംഗ് നിരോധനം തികച്ചുംസമാധാനപരമായും നിശ്ചിതമാനദണ്ഡങ്ങളോടെയും നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മത്സ്യത്തൊഴിലാളി-ബോട്ടുടമ-പരമ്പരാഗത ഇതര സംഘടനാനേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം നീളുന്ന നിരോധനകാലയളവില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ വിശദീകരിച്ചു.…

കടയ്ക്കലിൽ ആരംഭിച്ച നബാർഡിന്റെ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നബാർഡിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന 3 മാസത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കോർഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കാണ് പ്രവേശനം. കടയ്ക്കൽ SHM ഇഞ്ചിനീയറിംഗ് കോളേജിനുള്ളിലെ KARD SKILL അക്കാദമിയിലാണ്…

കൈ കഴുകുന്നതിനിടെ വീട്ടുവളപ്പിലെ തെങ്ങ് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: കൈ കഴുകാൻ വീടിൻ്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ചൊവ്വ രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും…

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 91.81% വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ പതിനഞ്ചാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2882 അധ്യാപകരിൽ…