സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഭാഷാകോഴ്സായ പച്ചമലയാളത്തിന്റെ രജിസ്‌ട്രേഷന്‍ മേയ് 31 വരെ നീട്ടി. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് -500 രൂപ; കോഴ്സ്ഫീസ്- 3500 രൂപ. ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍.

അപേക്ഷാഫോം സാക്ഷരതാമിഷന്റെ www.literacymission.org വെബ്‌സൈറ്റില്‍. ഫീസുകള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ തിരുവനന്തപുരം എസ് ബി ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 88444973213 (ഐ എഫ് എസ് സി- SBIN0070023) അക്കൗണ്ടില്‍ അടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ ഹാര്‍ഡ് കോപ്പി, രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നല്‍കാം. ഫോണ്‍- 9847723899

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL

error: Content is protected !!