
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്ന കുറിപ്പിനൊപ്പം കുട്ടിയായിരിക്കുന്ന മോഹന്‍ലാലും അമ്മ ശാന്തകുമാരിയും ഉള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസ നേര്‍ന്ന് ഈ പോസ്റ്റിന് അടിയില്‍ കമന്‍റുകള്‍ ഇടുന്നത്.


