
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പുതിയ മോഡൽ എപ്പിക് ന്യൂ സ്വിഫ്റ്റ് കാറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഈ നാലാംതലമുറ ഹാച്ച്ബാക്ക് അരീന ഡീലർഷിപ്പുകളിലൂടെയും കമ്പനി വെബ്സൈറ്റിലൂടെയും 11,000 രൂപ നൽകി ബുക്ക് ചെയ്യാം.
മാരുതി സുസുകിയുടെ അഭിമാന ബ്രാൻഡായ സ്വിഫ്റ്റ് ഇതിനകം 29 ലക്ഷമാണ് വിറ്റഴിച്ചത്. കാലം മാറുന്നതിന് അനുസരിച്ച് ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് പരിണമിച്ച വാഹനമാണിതെന്നും എപ്പോഴത്തെയുംപോലെ പുതിയ മോഡലും ഹാച്ച്ബാക്ക് വിഭാഗത്തിൽ പുതിയ ട്രെന്റ് സൃഷ്‌ടിക്കുമെന്നും മാരുതി സുസുകി ഇന്ത്യ വിപണന – വിൽപ്പന വിഭാഗം സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്തോ ബാനർജി പറഞ്ഞു.

