
കടയ്ക്കൽ പന്തളം മുക്ക് വാലുപച്ചയിൽ ചരുവിള പുത്തൻവീട്ടിൽ കുറുംബ (102) അന്തരിച്ചു.
കടയ്ക്കമ്മയുടെ ഇഷ്ട വഴിപാടായ പടയണി പാട്ടിന് ഒപ്പം ചുവടുവയ്ക്കാൻ കുറുമ്പ അമ്മ ഇനിയില്ല. വർഷങ്ങളായി പീടിക മുറ്റത്ത് പടയണി നടത്തിയിരുന്നത് കുറമ്പയും, കുടുംബവുമായിരുന്നു. തലമുറകളായി ലഭിച്ച ഭാഗ്യം കുറുമ്പയും തന്റെ മക്കൾക്ക് പകർന്നുകൊടുത്തു. ഈ കുടുംബവും ഇപ്പോഴും പരിപാലിച്ചു വരുന്നു.മദ്ധ്യതിരുവിതാംറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എന്നും പറയും. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ ശിവനിര്‍ദ്ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. പടയണിക്ക് കാര്‍ഷിക വൃത്തിയുമായും ബന്ധമുണ്ടെന്ന് ഇതിലെ പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നു. വിളവെടുപ്പുമായി ബന്ധമുള്ള കലയായി പടയണിയെ കാണുന്നു

അന്യം നിന്ന് പോകുന്ന ക്ഷേത്ര കലയായ പടയണി അവതിരിപ്പിക്കുവാൻ ദൂര നാടുകളിൽ നിന്നുപോലും ആളുകൾ ഇവരെതേടി എത്താറുണ്ട്. കുറച്ച് നാളായി അസുഖബാധിതയായിരുന്നു. സംസ്‍കാരം ഇന്ന് 3 മണിയ്ക്ക് വലുപച്ചയിലുള്ള വസതിയിൽ.

