ആയുർവേദ ചികിത്സാ രംഗത്തെ സമഗ്ര ഇടപെടലിന് ദേശീയ അംഗീകാരം ലഭിച്ച കുമ്മിള്‍ ആയുര്‍വ്വേദ ആശുപത്രി ദേശീയ നിലവാരത്തിലുള്ള ചികിത്സാ സംവിധാന
ങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി ആശുപത്രിയുടെ മുഖഛായ തന്നെ മാറിയ
തോടെ ആശുപത്രിയുടെ സേവനം തേടി സമീപ ജില്ലകളിൽ നിന്നടക്കം രോഗികളു
ടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആന്റ് ഹെൽത്ത് പ്രൊവൈഡേഴ്സിന്റെ ദേശീയ അഗീകാരമാണ് ലഭിച്ചത്.

കേരളത്തിലെ ആയുർവേദ,ഹോമിയോ, സിദ്ധ തുടങ്ങിയ വൈദ്യശാഖകളിൽ നിന്നുള്ള 150 സ്ഥാപനങ്ങളിൽ നിന്നാണ് കുമ്മിൾ ആയുർവേദ ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയിൽ ആറ് സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത് ദിവസവും നൂറില്‍പരം രോഗികള്‍ ചികിത്സ തേടി എത്താറുള്ള ഇവിടെ പഞ്ചകര്‍മ്മ, യോഗ,പാലിയേറ്റീവ് കെയര്‍ തുടങിയ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാരന് തീർത്തും സൗജന്യമായി ലഭ്യമാകുന്നു കൂടാതെ ജീവിതശൈലീരോഗങ്ങള്‍ക്കായുള്ള സ്പെഷൽ ഒ പി ബുധനാഴ്ചകളിലും സ്ത്രീ രോഗങ്ങള്‍ക്കായുള്ള ഒ പി വെള്ളിയാഴ്ചകളിലും പ,ഞ്ചകർമ്മ ചികിത്സ ഞായറാഴ്ചകൾ ഉൾപ്പെടെ മുടങ്ങാതെ പ്രവര്ത്തിക്കുന്നുണ്ട്.

ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ സേവനം തേടുന്നവർക്കും സമീപ വാസികൾക്കും യോഗ ചെയ്യുന്നതിനുള്ള സൗകര്യം,കൗമാര ബോധവത്രണം,വയോജന പരിപാലനം മാനസിക ആരോഗ്യ പരിപാലനം ജീവിത ‘ശൈലീ രോഗങ്ങളുടെ സ്ക്രീനിംഗ് ചികിത്സ,ഗർഭകാല പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങ ൾക്ക് പരിഹാരം തുടങ്ങി വിപുലമായ ചികി ത്സാ സൗകര്യങ്ങളാണ് നിലവിൽ ഇവിടെ നിന്നും ലഭ്യമാകുന്നത്. ദേശീയ നിലവാര ത്തിലേക്ക് ഉയർന്നതിൻ്റെ ഭാഗമായി കൂടു തൽ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തി ക്കാനുള്ള പരിശ്രമങ്ങളിലാണ് പഞ്ചായത്ത്അധികൃതരും ആശുപത്രിമാനേജ്‌മെന്റും

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് മന്ത്രിവീണാ ജോർജജിൽ നിന്ന് കുമ്മിൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധു വൈസ് പ്രസിഡന്റ് പി രജിതകുമാരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കൃഷ്ണപിള്ള ആശുപത്രി ജീവനക്കാരി ശരണ്യ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയിരുന്നു

error: Content is protected !!