
പുതു തലമുറയെ അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ബാലസഭാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോവേഴ്‌സ് ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാം.

ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് http://surl.li/tlrje എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനാകും. മേയ് പത്താണ് അവസാന തീയതി.
യുവജനങ്ങള്‍ക്ക് സംരംഭകത്വ, ബിസിനസ് രംഗത്തെ നേതൃത്വ ശേഷി പകര്‍ന്ന് നല്‍കുന്നതിന് സഹായിക്കുന്ന ഉദ്യം ലേണിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് 50,000 കുട്ടികള്‍ക്ക് വേണ്ടി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഓരോ ഗ്രാമ പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 50 കുട്ടികളെ കണ്ടെത്തി മെന്ററിങ് സഹായം നല്‍കി അവരുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രാദേശികതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനുള്ള ഇടപെടലാണ് ക്യാമ്പയിനിലൂടെ നടത്തുക.http://surl.li/tlrje



