
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ആശ്രാമം ശ്രീനാരായണ സാംസ്കാരികകേന്ദ്രത്തിൽ നടന്ന അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് സർഗോത്സവമായ ‘അരങ്ങ്-2024’ ത്തിലാണ് സി ഡി എസ് അധ്യക്ഷൻമാർ അടങ്ങുന്ന കുടുംബശ്രീ അംഗങ്ങൾ മറ്റുരച്ചത്.

ജില്ലാതല മത്സരത്തിൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത് സി ഡി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൊട്ടാരക്കര താലൂക്ക് മത്സരത്തിൽ ഒന്നാം സ്ഥാനവും, കടയ്ക്കൽ സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി ഓപ്പനയിലും, സ്കിറ്റിലും മത്സരിച്ചു.

സ്കിറ്റിൽ ഒന്നാം സ്ഥാനവും, ഒപ്പനയിൽ രണ്ടാം സ്ഥാനവും കടയ്ക്കൽ സി ഡി എസ് നേടി.


