
നഴ്‌സസ്ദിന വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തുടക്കമായി. കലാ-കായിക മത്സരങ്ങള്‍ സെമിനാറുകള്‍, ക്വിസ്മത്സരങ്ങള്‍, നഴ്‌സസ്ദിന ഘോഷയാത്ര, ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് വാരാഘോഷത്തിന്റെ ഭാഗമാകുന്നത്. 12നാണ് സമാപനം.
ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പുനലൂര്‍ സോമരാജന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ശ്രീഹരി അധ്യക്ഷനായി. ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ കെ. ഷര്‍മിള, പാരിപ്പള്ളി സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പള്‍ ടി. പ്രേമലത, ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഗീതാകുമാരി, ആശ്രാമം നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീല, ഡോ. വസന്തദാസ്, നഴ്‌സിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



